സ്നേഹനിധിയായ തമ്പിച്ചായൻ നിത്യതയിൽ

ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട തമ്പിച്ചായനു (K.S.Chacko)പ്രണാമം. ചെങ്ങന്നൂർ, വെൺമണി, ആറ്റുപുറത്ത് കുടുംബ യോഗത്തിന്റെ നട്ടെല്ല്, ചെങ്ങന്നൂർഭദ്രാസനത്തിലെ ബ.കെ.എസ്.സാമുവേൽ കോർ-എപ്പിസ്കോപ്പാ യുടെസഹോദരൻ,വെൺമണി ദേശത്തെ സകല ജാതി മതസ്ഥർക്കും പ്രിയങ്കരൻ, അലൈൻ കോൺഗ്രിഗേഷൻ ഒരു സ്വതന്ത്ര ഇടവക ആകുന്നതുവരെ അബുദാബി ഇടവകയുടെ സജീവമായിരുന്ന ഒരു കുടുംബത്തിന്റെ തലവൻ, യുഎഇയിൽ ഉള്ള ആറ്റുപുറത്ത് കുടുംബാംഗങ്ങളുടെഒരു നല്ലമാർഗ്ഗദർശി, ഇതൊക്കെ ആയിരുന്നു, സ്നേഹനിധിയായ തമ്പിച്ചായൻ. അലൈൻ ഇടവകയുടെ നിർമ്മാണം,സൺഡേസ്കൂളിന്റെ ചുമതല, വിശുദ്ധ മദ്ബഹായിലെ ശുശൂഷയിലെമാതൃകാപരമായ പങ്കാളിത്തം ഒക്കെ നിർവഹിച്ച തമ്പിച്ചായന്റെ ആകസ്മികനിര്യാണം ഞെട്ടലോടെയാണ് ശ്രവിച്ചത്.
അനേകർക്ക് ജോലിയും, സംരക്ഷണവും നൽകാൻ വഹിച്ചപങ്കും,ഓയാസിസ്‌ മിഷൻ ഹോസ്പിറ്റൽ ജോലി ചെയ്യുമ്പോൾ അനേകരെ സഹായിച്ചതും,UAE യിൽ നിര്യാതരായവരെ എംബാം ചെയ്തു നാട്ടിലെത്തിക്കുവാനുള്ള ക്രമീകരണങ്ങൾക്ക് നേതൃത്വംനൽകിയതൊക്കെനന്ദിയോടെസ്മരിക്കുന്നു. പ്രിയ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കട്ടെ. ആത്മാവിന് നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നു.

Funeral Service live streaming @ https://www.youtube.com/channel/UCeklbc6as119-7_O8gGAjeA

home history contact